തൃക്കരിപ്പൂർ: നിരോധിത പാൻ മസാല ഉത്പന്നങ്ങളുമായി മാടക്കൽ സ്വദേശിയായ എം.കെ മുനീറിനെ ചന്തേര സബ് ഇൻസ്പെക്ടർ എം.വി. ശ്രീദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വീണ്ടും പിടികൂടി. ഉടുമ്പുന്തല കണ്ണങ്കൈ വായനശാലയ്ക്ക് സമീപം വെച്ചാണ് മുനീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
പയ്യന്നൂരിലുള്ള മൊത്തവിതരണക്കാരനിൽ നിന്ന് ശേഖരിച്ച് തൃക്കരിപ്പൂർ, വലിയപറമ്പ, മാടക്കൽ, പടന്ന എന്നിവിടങ്ങളിൽ എത്തിച്ച് ഇടനിലക്കാരെ വെച്ച് വിതരണം നടത്തിയിരുന്നതിൽ പ്രധാനിയാണ് മുനീർ. രണ്ട് മാസം മുമ്പ് മുനീറിനെ നടക്കാവിൽ വെച്ച് ഒരു ചാക്ക് പാൻ ഉത്പന്നങ്ങളുമായി പൊലീസ് പിടികൂടി കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് നിലവിലിരിക്കെയാണ് വീണ്ടും മുനീർ പിടിയിലായത്. എസ്.ഐയെ കൂടാതെ പി.പി. സുധീഷ്, ഗിരീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |