കാഞ്ഞങ്ങാട്: ഓൾ ഇന്ത്യാ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ ജി.ഡി.എസ്. (എൻ.എഫ്.പി.ഇ) അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ട് എന്ന വിഷയത്തിൽ സെമിനാർ നടത്തി. കാഞ്ഞങ്ങാട് പി സ്മാരക മന്ദിരത്തിൽ നടന്ന സെമിനാർ ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. വി.പി.പി. മുസ്തഫ വിഷയാവതരണം നടത്തി. 1946 ന് മുമ്പ് നടന്ന തപാൽ തൊഴിലാളികളുടെ പണിമുടക്കുകളും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം തന്നെയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുൻ എം.പി. പി. കരുണാകരൻ, നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാത, പി.വി. രാജേന്ദ്രൻ, കെ. ഹരി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |