കാഞ്ഞങ്ങാട്: ജീവോദയ ബഡ്സ് സ്പെഷ്യൽ സ്കൂളിൽ ഗാനമേള ഒരുക്കി ഗായക കൂട്ടായ്മ. സംഗീത തെറാപ്പി എന്ന രീതിയിലാണ് മാനസിക വെല്ലുവിളി നേരിടുന്ന കുഞ്ഞുങ്ങൾക്ക് ഗാനമേള ഒരുക്കിയത്. കെ.പി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജോസ് കൊട്ടാരം അദ്ധ്യക്ഷത വഹിച്ചു. പി.വി സുരേഷ് മുഖ്യാതിഥി ആയിരുന്നു. സ്കൂളിലേക്ക് വേണ്ട സൗണ്ട് സിസ്റ്റം പുല്ലൂരിലെ കെ.വി മണി കൈമാറി. ഡോ. റഹ്മത്തുള്ള, ലിസി ജേക്കബ്, ശ്രീനാഥ്, അഷ്റഫ് കണ്ണൂർ, സുകുമാരൻ, ശ്യാമള എന്നിവർ സംസാരിച്ചു. കെ.ടി ജോഷിമോൻ സ്വാഗതവും ശാലിനി നന്ദിയും പറഞ്ഞു.
കരോക്കെ ഗാനമേളയ്ക്ക് അമീൻ പിലാത്തറ, ശ്രീലേഷ് പരപ്പ, ശിഹാബ് പുതിയങ്ങാടി, അമീൻ പിലാത്തറ, ഫൈസൽ, ബലദേവൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |