SignIn
Kerala Kaumudi Online
Friday, 26 April 2024 10.55 PM IST

ശിശുദിനത്തിൽ അദ്ധ്യാപകർക്ക് ശിഷ്യയുടെ സ്നേഹചിത്രങ്ങൾ

student
ശിഷ്യ വരച്ചുനൽകിയ സ്നേഹചിത്രങ്ങളുമായി അദ്ധ്യാപകർ

ചെറുവത്തൂർ: അക്ഷരമധുരം പകർന്ന പ്രിയ അദ്ധ്യാപകർക്ക് ശിശുദിന സമ്മാനമായി എട്ടാം ക്ലാസുകാരിയുടെ സ്നേഹ ചിത്രങ്ങൾ. 18 അദ്ധ്യാപകർക്കാണ് മാണിയാട്ടെ നിവേദ്യ അജേഷ് പെൻസിലിൽ അവരുടെ ചിത്രംവരച്ച് സ്നേഹ സമ്മാനമായി കൈമാറിയത്.

കൊവിഡ് കാലത്ത് വീടിനുള്ളിൽ ഒതുങ്ങിയപ്പോഴാണ് നിവേദ്യ അദ്ധ്യാപകരെ വരച്ചു തുടങ്ങിയത്. ചിത്രരചന ശാസ്ത്രീയമായി പഠിച്ചില്ലെങ്കിലും വരയിലെ മികവ് കണ്ട രക്ഷിതാക്കൾ എല്ലാവിധ പിന്തുണയും നൽകി. ചന്തേര ഇസ്സത്തുൽ ഇസ്ലാം എ.എൽ.പി സ്കൂളിലെയും ചന്തേര ഗവൺമെന്റ് യു.പി സ്കൂളിലെയും അദ്ധ്യാപകരുടെ ചിത്രങ്ങളാണ് വരച്ചതി. ചന്തേര യു.പി സ്കൂളിലെ അദ്ധ്യാപകരുടെ ചിത്രങ്ങൾ കൈമാറിയപ്പോൾ സംബന്ധിച്ച പ്രശസ്ത ഗയകൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ,​ വരയിലെ മികവ് കണ്ട് നിവേദ്യയ്ക്ക് സ്വർണ്ണമെഡൽ സമ്മാനിച്ചിരുന്നു.

നോക്കി വരയ്ക്കുന്നതിനേക്കാൾ ഭാവനയിൽ വരയ്ക്കുന്ന ചിത്രങ്ങളാണ് ഏറെയും. സാഹിത്യകാരൻ സി.വി ബാലകൃഷ്ണന്റെ ചിത്രവും പെൻസിലിൽ വരച്ചു കഴിഞ്ഞിട്ടുണ്ട്. മാണിയാട്ടെ അജേഷിന്റെയും സജിനയുടെയും മകളാണ്. വിദ്യാരംഗം സർഗോത്സവം ചിത്രരചനയിൽ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, SISU
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.