കാഞ്ഞങ്ങാട്: ബി.ജെ.പി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം. പ്രശാന്ത് നയിക്കുന്ന പദയാത്ര പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ള കുട്ടി ഉദ്ഘാടനം ചെയ്തു. അജാനൂർ വെസ്റ്റ് പ്രസിഡന്റ് വിനീത് കൊളവയൽ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റുമാരായ സുധാമ ഗോസാഡ, എം. ബൽരാജ്, മണ്ഡലം ജനറൽ സെക്രട്ടറി പി. പദ്മനാഭൻ, സെക്രട്ടറി
അനന്തൻ ചിത്താരി, മണ്ഡലം വൈസ് പ്രസിഡന്റുമാരായ എച്ച്.ആർ ശ്രീധരൻ, ഗീതാ ബാബുരാജ്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് വൈശാഖ് മാവുങ്കാൽ, വാർഡ് മെമ്പർ കെ. സതി, സി.കെ വത്സലൻ എന്നിവർ സംസാരിച്ചു. അജാനൂർ വെസ്റ്റ് ജനറൽ സെക്രട്ടറി കെ. സുകുമാരൻ സ്വാഗതവും മണ്ഡലം പ്രസിഡന്റ് എം. പ്രശാന്ത് നന്ദിയും പറഞ്ഞു. സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |