തൃക്കരിപ്പൂർ: ഭക്ഷണത്തിൽ പോലും മതം കലർത്താൻ മത്സരിക്കുകയാണ് സി.പി.എമ്മും കോൺഗ്രസുമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും ഐ.ഒ.സി അംഗവുമായ അഡ്വ. കെ.പി. പ്രകാശ് ബാബു പറഞ്ഞു. പിണറായി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കും കേന്ദ്ര സർക്കാർ പദ്ധതികൾ അട്ടിമറിക്കുന്ന ഗൂഢാലോചനയ്ക്കുമെതിരെ ബി.ജെ.പി തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് ടി.വി ഷിബിൻ നയിച്ച പദയാത്രയുടെ സമാപനം തൃക്കരിപ്പൂർ ബസ് സ്റ്റാൻഡ് പരിസരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് കെ. ശശിധരൻ അദ്ധ്യക്ഷനായി. ചടങ്ങിൽ പുതുതായി പാർട്ടിയിലെത്തിയവർക്ക് പാർട്ടി അംഗത്വം നൽകി. ജാഥ ലീഡർ ടി.വി. ഷിബിൻ, സംസ്ഥാന കൗൺസിൽ അംഗം എം. ഭാസ്കരൻ, ടി. കുഞ്ഞിരാമൻ, യു. രാജൻ, കെ. രമണി, പി.വി. വിജയൻ എന്നിവർ സംസാരിച്ചു. കെ.വി. സബിനേഷ് സ്വാഗതവും കെ.ടി. മോഹനൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |