കൊല്ലം: ശ്രീനാരായണ സാംസ്കാരിക സമിതി, മയ്യനാട് ഗ്രാമ സമിതി കുട്ടികൾക്കായുള്ള അവധിക്കാല പ്രത്യേക പരിപാടി നേതൃത്വ നൈപുണി വികസന ശില്പശാല മേയ് ഒന്നിന് രാവിലെ 8.30ന് ആരംഭിച്ച് 4.30 വരെ മയ്യനാട് എസ്.എൻ.ഡി.പി. 444-ാം നമ്പർ ശാഖാ മന്ദിരത്തിൽ നടത്തും.
ശ്രീ നാരായണ സാംസ്കാരിക സമിതി ജില്ല രക്ഷാധികാരി എം.എൽ.അനിധരൻ അദ്ധക്ഷത വഹിക്കും. ശ്രീനാരായണ സാംസ്കാരിക സമിതി മയ്യനാട് ഗ്രാമ സമിതി രക്ഷാധികാരി കെ. ബാലചന്ദ്രൻ സ്വാഗതം പറയും. ശ്രീ നാരായണ സാംസ്കാരിക സമിതി ജില്ല രക്ഷാധികാരി പ്രൊഫ. കെ. ശശികുമാർ ഉദ്ഘാടനം ചെയ്യും. ഔർ ഗുരു ട്രെയിനിംഗ് സൊല്യൂഷൻസ് എക്സിക്യുട്ടീവ് ഡയറക്ടർ അനീഷ് കെ.മണിയും ടീം പോസിറ്റീവ് ഡയറക്ടർ എം.ഡി. രാജേഷും ശില്പശാല നയിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ശ്രീനാരായണ സാംസ്കാരിക സമിതി മയ്യനാട് ഗ്രാമ സമിതി രക്ഷാധികാരി കെ. ബാലചന്ദ്രൻ (സംസ്കാരിക സമിതി ജില്ല സഹകാര്യദർശി) 9446526155, സെക്രട്ടറി ആർ. രംഗലാൽ (കെ.എസ്.ആർ.ടി.സി) 9447060432 സന്തോഷ് കുമാർ 94465 25986 എന്നിവരെ ബന്ധപ്പെടുക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |