ഇരവിപുരം: അടിക്കടിയുണ്ടാകുന്ന സെർവർ തകരാർ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് വടക്കേവിള മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അയത്തിൽ ചെമ്മക്കാടൻ മുക്കിലെ റേഷൻ കടയ്ക്കു മുന്നിൽ കരിദിനാചരണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജീവ് പാലത്തറ അദ്ധ്യക്ഷത വഹിച്ചു. രാജേന്ദ്രൻ പിള്ള, കടകംപള്ളി മനോജ്, ബിനോയ് ഷാനൂർ, ബൈജു ആലുംമൂട്ടിൽ, നാസിം അയത്തിൽ, അഷറഫ് വടക്കേവിള, സുജി കൂനമ്പായിക്കുളം, മണികണ്ഠൻ പിള്ള, സുരേഷ്, നെജി മുള്ളുവിള, ഷിഹാബ് കാസിം, ഹരിശ്രീ വിജയൻ, സലിം, മുരളീധരൻ, ബാബു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |