കൊല്ലം: പഞ്ചായത്ത് നിർമ്മിച്ച ചീപ്പിന്റെ പരിപാലന ചുമതല ഏൽപ്പിച്ച ആളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പൊലീസ് പിടിയിലായി. ക്ലാപ്പന കൃഷ്ണമംഗലത്ത് ശ്യാംജി(45) ആണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്. ക്ലാപ്പന പഞ്ചായത്ത് പള്ളിക്കടവിന് സമീപം നിർമ്മിച്ച ചീപ്പിന്റെ പരിപാലന ചുമതല ക്ലാപ്പന സ്വദേശി വില്ല്യമിനെ ഏൽപ്പിച്ചിരുന്നു. ഈ വിരോധത്തിലാണ് പ്രതി വില്ല്യമിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതിനെ ചൊല്ലി കഴിഞ്ഞ 30ന് വൈകിട്ട് ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടായി. തുടർന്ന് വീട്ടിൽ പോയി മാരകായുങ്ങളുമായി മടങ്ങി വന്ന പ്രതി ചീപ്പിന് സമീത്ത് വച്ച് വില്ല്യമിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഇയാളുടെ ആക്രമണത്തിൽ ഇടത് കൈക്കും നെഞ്ചിലും കുത്തേറ്റ വില്ല്യമിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |