SignIn
Kerala Kaumudi Online
Tuesday, 07 May 2024 2.52 AM IST

ജൈവവൈവിദ്ധ്യ പാർക്കിന് സഹായം നൽകും: മന്ത്രി കെ.എൻ.ബാലഗോപാൽ

കൊല്ലം: ആശ്രാമം മൈതാനിയിൽ വിഭാവനം ചെയ്തിട്ടുള്ള ജൈവവൈവിദ്ധ്യ പാർക്കിന് സർക്കാർ സാമ്പത്തിക സഹായം നൽകുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. വനം വന്യജീവി വകുപ്പ് സമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതി ദിനാചാരണം ജില്ലാതല ഉദ്ഘാടനം ആശ്രാമം മൈതാനിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. നാടൻ ഫലവൃക്ഷങ്ങളും സസ്യങ്ങളും കൂടുതൽ ഉൾപ്പെടുത്തിയാകും ജൈവ വൈവിദ്ധ്യ പാർക്ക് സ്ഥാപിക്കുക. ആശ്രാമം മൈതാനവും ബീച്ചും ഉൾപ്പെടുത്തി സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കാൻ പ്രത്യേക ട്രാക്ക് ഉൾപ്പെടെ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ജെ.ചിഞ്ചുറാണി അദ്ധ്യക്ഷയായി. മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് ആർ.കമലാഹർ, കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് എ.പി.സുനിൽബാബു, അസി. ഫോറസ്റ്റ് കൺസർവേറ്റർ വി.ജി.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.