പരവൂർ:യു,ഡി.എഫ് പരവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുങ്ങോലം താലൂക്ക് ആശുപത്രിക്ക് മുന്നിൽ നടത്തിയ ധർണ ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ നിയോജകമണ്ഡലം ചെയർമാൻ നെടുങ്ങോലം രഘു ആമുഖ പ്രസംഗം നടത്തി. യു.ഡി.എഫ് പരവൂർ മണ്ഡലം ചെയർമാൻ എ.ഷുഹൈബ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ. രാജേന്ദ്ര പ്രസാദ്, മണ്ഡലം പ്രസിഡന്റുമാരായ സിജി പഞ്ചവടി, സത്യദേവൻ, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സുധീർകുമാർ, മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീജ, അഡ്വ. ബി. സുരേഷ്, എൻ. രഘു, സുധീർ ചെല്ലപ്പൻ, വി,പ്രകാശ്, മുനിസിപ്പൽ കൗൺസിലർമാരായ ആർ. ഷാജി, ഗീത, വിമലാംബിക, രാജി, എസ്. ഗീത, വിജയ്, ആരിഫാ ബീവി, മിനി രമണൻ, ഖദീജ ബീവി, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ ശിവപ്രകാശ്, അഡ്വ. ലതാ മോഹൻദാസ്, ഹക്കീം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |