പുനലൂർ: കൊല്ലം-തിരുമംഗലം ദേശിയ പാത കടന്ന് പോകുന്ന പുനലൂർ ടൗണിലും സമീപ പ്രദേശങ്ങളിലും മാസങ്ങൾക്ക് മുമ്പ് രൂപപ്പെട്ട കുഴികളും വൻ ഗർത്തങ്ങളും നികത്താത്തതിൽ പുനലൂർ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ വാഹനങ്ങളിൽ റീത്ത് വച്ചും കുഴികളിൽ പുഷ്പങ്ങൾ അർപ്പിച്ചും പ്രതിഷേധിച്ചു. ഇതിനൊപ്പം പാതയോരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡുകളും കമാനങ്ങളും നീക്കം ചെയ്യണമെന്നും റോഡിലേക്ക് അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പുനലൂർ ചൗക്ക റോഡിൽ നടന്ന പ്രതിഷേധ സമരം സാംസ്ക്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ സി.ബി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ബാബുതോമസ്, എ.കെ.നവാസ്,ഡേവിഡ് റോഷൻ, എ.കെ.അഹമ്മദ്, ബിജോബാബു, മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. സാംസ്കാരിക സമിതി പ്രസിഡന്റ് എ.കെ.നസീർ സമരത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |