നല്ലില: പഴങ്ങാലം ആർ.ശങ്കർ മെമ്മോറിയൽ ഹൈസ്കൂളിന്റെ 40-ാമത് വാർഷികാഘോഷം ഇന്ന് രാവിലെ 11ന് സ്കൂൾ ഓഡിറ്റോറിയത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. നെടുമ്പന പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കുമാരി അദ്ധ്യക്ഷത വഹിക്കും. സീനിയർ അസിസ്റ്റന്റ് ജി. ലൂണ റിപ്പോർട്ട് അവതരിപ്പിക്കും. പി.സി.വിഷ്ണുനാഥ് എം.എൽ.എ അവാർഡ് വിതരണം നടത്തും. പൂർവ വിദ്യാർത്ഥിയും ഗായകനുമായ രാഹുൽ കൃഷ്ണനെ സ്കൂൾ മാനേജർ ഡോ.എൻ. വിനോദ് ലാൽ ആദരിക്കും. വാർഡ് മെമ്പർമാരായ എം.റഹിം, പി.ആർ.താജ് കുമാർ, ഷീല മനോഹരൻ, പി.ടി.എ പ്രസിഡന്റ് ഡി.പ്രസാദ്, വൈസ് പ്രസിഡന്റ് ശ്രീകല എന്നിവർ സംസാരിക്കും. ആർ.എസ്.എം.എച്ച്.എസ്. എച്ച്.എം ജി.എസ്.സുനിൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എസ്.ആർ.വർഷ നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |