കൊല്ലം: മഴ കനത്തതോടെ ദുരന്ത നിവാരണ - ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമാകാൻ സി.പി.ഐ ആഹ്വാനം ചെയ്തു. ഇന്ന് മുതൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ശുചീകരണ യജ്ഞത്തിൽ ജില്ലയിലെ മുഴുവൻ പാർട്ടി അംഗങ്ങളും വർഗ ബഹുജന സംഘടനാ പ്രവർത്തകരും സജീവമായി പങ്കെടുക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ എം.എൽ.എ അറിയിച്ചു.
എ.ഐ.വൈ.എഫ് ഭഗത് സിംഗ് യൂത്ത് ഫോഴ്സ് - എ.ഐ.എസ്.എഫ് നേതൃത്വത്തിൽ ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ എന്നിവിടങ്ങൾ ശുചീകരിക്കും. ഇന്ന് ജില്ലയിലെ 20 മണ്ഡലം കമ്മിറ്റികളിലും ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും. ജൂൺ അഞ്ചിന് ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് ലോക പരിസ്ഥിതി ദിനവും ആചരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |