പത്തനാപുരം: ഗാന്ധിഭവനിൽ പരിസ്ഥിതി ദിനാഘോഷം കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർപേഴ്സൺ ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു.
അയൽവീടുകൾ തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുക, വൃക്ഷം നൽകുന്ന ഫലം ഭക്ഷണമായി പങ്കുവെക്കുക, മരം നൽകുന്ന തണൽ ഭൂമിക്ക് സംരക്ഷണമേകുക എന്നീ ലക്ഷ്യങ്ങൾ മുൻ നിറുത്തി ഗാന്ധിഭവൻ ആരംഭിച്ചതാണ് 'അയൽ വീട്ടിൽ ഒരു മരം പദ്ധതി'. ഗാന്ധിഭവന്റെ ആയൽവീടായ പേരപ്പാട്ടിൽ പ്രദീപിന്റെ വീട്ടിൽ ഫലവൃക്ഷത്തൈ നട്ടു. ചടങ്ങിൽ വിശിഷ്ടാതിഥിയായി എത്തിയ ആട് ജീവിതം യഥാർത്ഥ നായകൻ നജീബ് മുഹമ്മദിന് വൃക്ഷത്തൈ നൽകി ആദരിച്ചു.
ഗാന്ധിഭവൻ ചെയർപേഴ്സൺ ഡോ. ഷാഹിദാ കമാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, എം.ഡി ബി. ശശികുമാർ, അസിസ്റ്റന്റ് സെക്രട്ടറി ജി.ഭുവനചന്ദ്രൻ, ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതുഷ രാജ്, തൃക്കുന്നപ്പുഴ ബ്ലോക്ക് പഞ്ചായത്തംഗം സുധിലാൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |