കൊല്ലം: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നാഷണൽ സർവീസ് സ്‌കീം ഹയർ സെക്കൻഡറി വിഭാഗം ആവിഷ്‌കരിച്ച 'സമൃദ്ധി' പദ്ധതിയുടെ കൊല്ലം ക്ലസ്റ്റർ തല ഉദ്ഘാടനം ആശ്രാമം മൈതാനത്ത് ഫലവൃക്ഷത്തൈ നട്ടുകൊണ്ട് മേയർ പ്രസന്നാ ഏണസ്റ്റ് നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണവും സുരക്ഷിതമായ ഭക്ഷ്യ വ്യവസ്ഥയും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന പ്രത്യേക പ്രചാരണ പരിപാടിയാണ് സമൃദ്ധി 2024. നാഷണൽ സർവീസ് സ്‌കീം സ്റ്റേറ്റ് കോ ഓർഡിനേറ്റർ ജേക്കബ് ജോൺ, ദക്ഷിണമേഖല കൺവീനർ പി.ബി. ബിനു, ജില്ലാ കൺവീനർ എസ്.എസ്. അഭിലാഷ്, കൊല്ലം ടൗൺ പി.എ.സി എൽ ഗ്ലാഡിസൺ, പ്രോഗ്രാം ഓഫീസർമാരായ ഷാജു, സനൽ, ഡോ.കൃഷ്ണകുമാർ, അനിൽ, കലാ ജോർജ്, ഡോ.സി. ലിജി, ജോയ്‌സ് രാജൻ, ശശികല, ധന്യ, മോളി, ജെബിൻ ലേഖാദാസ് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ എൻ.എസ്.എസ് യൂണിറ്റുകൾ ഫല വൃക്ഷത്തൈകൾ നടുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |