കൊല്ലം: സമ്പൂർണ പേവിഷ മുക്ത സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്കെത്താൻ കാവ (കമ്പാഷൻ ഫോർ ആനിമൽസ് വെൽഫെയർ അസോസിയേഷൻ) പദ്ധതിയുമായി കൊല്ലം കോർപ്പറേഷനും മൃഗസംരക്ഷണ വകുപ്പും.
നിലവിൽ സംസ്ഥാനത്തെ ചില കോർപ്പറേഷനുകളും ജില്ലാ പഞ്ചായത്തുകളും ഏറ്റെടുത്ത് ഫലപ്രാപ്‌തിയിലെത്തിച്ച കേന്ദ്ര പദ്ധതി നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് കൊല്ലവും.
പേ വിഷ പ്രതിരോധ കുത്തിവയ്‌പ്പിനൊപ്പം വ്യാപക ബോധവത്കരണമാണ് ആനിമൽ വെൽഫെയർ ബോർഡ് ഒഫ് ഇന്ത്യയുടെ അംഗീകാരമുള്ള കാവ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ മേഖല ഉൾപ്പടെ കമ്മ്യൂണിറ്റി തലത്തിലാണ് ബോധവത്കരണം.
തെരുവ് നായ്‌ക്കളുടെ ആക്രമണത്തിൽ അനേകർക്ക് പരിക്കേൽക്കാറുണ്ടെങ്കിലും രാജ്യത്ത് പേ വിഷബാധയെ തുടർന്നുള്ള കൂടുതൽ മരണങ്ങളും വളർത്തുനായ്‌ക്കളിൽ നിന്നാെണെന്ന കണക്കുകളുടെ പിൻബലത്തിലാണ് ബോധവത്കരണം.
നാഷണൽ ഡയറി ഡെവലപ്പ്‌മെന്റ് ബോർഡാണ് പ്രതിരോധ വാക്‌സിനുള്ള ഫണ്ട് അനുവദിക്കുന്നത്. പദ്ധതി നടപ്പാക്കുന്ന ടീമിനുള്ള താമസം, ഗതാഗതം, സന്നദ്ധപ്രവർത്തകർക്കുള്ള സൗകര്യങ്ങൾ എന്നിവ ഒരുക്കുക തദ്ദേശ സ്ഥാപനങ്ങളാണ്. വെറ്രറിനറി വിഭാഗത്തിന്റെ അനുമതിയോടെയാണ് പദ്ധതി നടപ്പാക്കുക.
പേവിഷം പ്രതിരോധിക്കാൻ 'കാവ'
പേവിഷ പ്രതിരോധവും നിർമ്മാർജ്ജനും ബോധവത്കരണത്തിനും കേന്ദ്രത്തിന്റെ കാവ പദ്ധതി
വളർത്ത് നായ്‌ക്കളുടെ കടിക്കുപരി നഖപ്പാടുകളും ഉമിനീരും പേവിഷബാധയ്‌ക്കും സമയോചിതമായ കുത്തിവയ്‌പ്പ് എടുക്കാത്തതിനാൽ മരണത്തിനും കാരണമാകുന്നതായി കണക്കുകൾ
അരുമ മൃഗങ്ങളുടെ കടിയോ മാന്തോ ഏറ്റാൽ കുട്ടികൾ മുതിർന്നവരെ അറിയിക്കാത്ത സാഹചര്യം മറികടക്കൽ
ആനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാമുമായി ചേർന്നു പോകുന്നതാണ് കാവ പദ്ധതിയും. ബോധവത്കരണത്തിനും വാക്‌സിനേഷനും പുറമെ തെരവ് നായ്‌ക്കളുടെ സെൻസസും കാവ യിൽ ഉൾപ്പെടുന്നു.
മൃഗസംരക്ഷണ വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |