കൊല്ലം: ടെലികോം സേവനങ്ങൾ മെച്ചപ്പെടുത്താൻ ബി.എസ്.എൻ.എല്ലിന്റെ അധിക ഭൂമി വിറ്റുകിട്ടുന്ന പണം വിനിയോഗിക്കുമെന്ന് ബി.എസ്.എൻ.എൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ആർ.സജികുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതിനായി ആദ്യഘട്ട ലേല നടപടികൾക്ക് തുടക്കമായി. ഓയൂർ -കൊട്ടാരക്കര റോഡിന് സമീപം മൈത്രി നഗറിലുള്ള 90 സെന്റ് ഭൂമിയാണ് കേന്ദ്ര സർക്കാരിന്റെ എം.എസ്.ടി.സി ഓൺലൈൻ പോർട്ടൽ വഴി ഓൺലൈൻ ലേലത്തിലുള്ളത്. അടിസ്ഥാന വില 4.84 കോടിയാണ്. ജൂലായ് ഒന്നുവരെ ടെണ്ടർ നടപടികളിൽ പങ്കെടുക്കാം. കേരളത്തിലെ ബി.എസ്.എൻ.എൽ ഭൂമികളുടെ ആദ്യത്തെ ലേലമാണിത്. സംസ്ഥാനത്ത് 25 പ്ലോട്ടുകൾ വിൽപ്പനയ്ക്ക് ഒരുങ്ങുന്നുണ്ട്. ലേലത്തിൽ പങ്കെടുക്കാൻ https://www.mstcecommerce.com/auctionhome/propertysale/index.jsp എന്ന വെബ്സൈറ്റ് സന്ദർശിക്കണം. പ്രിൻസിപ്പൽ ജനറൽ മാനേജർ സതീഷ്, ഡി.ജി.എമ്മുമാരായ എസ്.ഡി.അനിൽകുമാർ, എസ്.രാജലക്ഷ്മി, ശരവണൻ, കോശി ജോർജ് എന്നിവർ പങ്കെടുത്തു. ഫോൺ: 9447036555.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |