കൊല്ലം: ക്ഷേമപെൻഷൻ സർക്കാരിന്റെ ഔദാര്യമല്ലെന്നും അവകാശമാണെന്നും വയോജന വകുപ്പ് രൂപീകരിക്കണമെന്നും സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ജില്ലാ സമ്മേളനം ചൂണ്ടിക്കാട്ടി.
കൊല്ലം ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന 12-ാമത് ജില്ലാ വാർഷിക സമ്മേളനം ഓയിൽപാം ഇന്ത്യ ചെയർമാൻ ആർ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രൊഫ. ഡോ. വെള്ളിമൺ നെൽസൺ അദ്ധ്യക്ഷനായി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.എൻ.കെ.നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ ജി.സുരേന്ദ്രൻപിള്ള, കെ.വിനോദ്, ഡി.രാമചന്ദ്രൻപിള്ള, നീലേശ്വരം സദാശിവൻ, കെ.പി.ശങ്കരൻകുട്ടി, ടി.ഗോപാലകൃഷ്ണൻ, എം.കരുണാകരൻ, എ.ജി.രാധാകൃഷ്ണൻ, കെ.ചിത്രഭാനു, കെ.എസ്. സുരേഷ്കുമാർ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ഡോ.വെള്ളിമൺ നെൽസൻ (പ്രസിഡന്റ്), ഡി.രാമചന്ദ്രൻപിള്ള (സെക്രട്ടറി), ബി.എസ് ജഗൻ (ട്രഷറർ) എന്നിവരുൾപ്പെട്ട 21 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |