കൊല്ലം: കൊല്ലം-ചെങ്കോട്ട റെയിൽ പാതയിൽ താംബരത്ത് നിന്ന് കൊച്ചുവേളിയിലേക്കും തിരികെയും അവധിക്കാല സ്പെഷ്യൽ സർവീസായും ഓടുന്ന താംബരം-കൊച്ചുവേളി ദ്വൈവാര എ.സി എക്സ്‌പ്രസ് ട്രെയിൻ തിരക്ക് കണക്കിലെടുത്ത് ഡിസംബർ വരെ നീട്ടണമെന്ന് കൊല്ലം - ചെങ്കോട്ട റെയിൽവേ പാസഞ്ചേഴ്സ് അസോ. പ്രസിഡന്റ് അഡ്വ.എൻ ചന്ദ്രമോഹൻ ആവശ്യപ്പെട്ടു.
നിലവിൽ 7ന് ആരംഭിച്ച സർവീസ് 29ന് അവസാനിക്കും. ചെന്നൈയിലെ താംബരത്ത് നിന്ന് തിരുച്ചിറപ്പള്ളി, മധുര, ചെങ്കോട്ട, പുനലൂർ, കൊല്ലം വഴി തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ, യാത്രക്കാർക്ക് വലിയൊരു അനുഗ്രഹമാണ്. ഓണാവധിക്കും തുടർന്നുള്ള മണ്ഡലകാലത്തും അനുഭവപ്പെടുന്ന തിരക്ക് പരിഹരിക്കാനും സർവീസ് ഉപകാരപ്പെടും. സ്ലീപ്പർ, ജനറൽ കംപാർട്ട്മെന്റുകൾ ഉൾപ്പെടുത്തി സർവീസ് കാലാവധി ദീർഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ കേന്ദ്ര റയിൽവേ മന്ത്രിക്കും ദക്ഷിണ റെയിൽവേ അധികാരികൾക്കും നിവേദനം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |