കൊല്ലം: കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് നിലവിൽ പെൻഷൻ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും ജൂൺ 25 മുതൽ ആഗസ്റ്റ് 24 വരെയുള്ള തീയതിക്കുള്ളിൽ ആധാർ കാർഡും പെൻഷൻ രേഖകളുമായി അക്ഷയ കേന്ദ്രങ്ങളിലെത്തി വാർഷിക മസ്റ്റർ നടത്തണം. മസ്റ്റർ ഫെയിൽഡായാൽ മസ്റ്റർ ഫെയിൽഡ് റിപ്പോർട്ടും ലൈഫ് സർട്ടിഫിക്കറ്റും സഹിതം ക്ഷേമനിധി ബോർഡിന്റെ ബന്ധപ്പെട്ട ഓഫീസിൽ ഹാജരാക്കണം. മസ്റ്ററിംഗ് നടത്താത്തവർക്ക് ഭാവിയിൽ പെൻഷൻ ലഭിക്കില്ല. അതിനാൽ യഥാസമയം മസ്റ്റർ ചെയ്‌ത് പെൻഷൻ ആനുകൂല്യം ഉറപ്പാക്കണമെന്ന് ചീഫ് എക്സി. ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |