കൊല്ലം: ടി.കെ.എം എൻജിനിയറിംഗ് കോളേജിന്റെയും എ.ഐ.സി.ടി.ഇയുടെയും സംയുക്താഭിമുഖ്യത്തിൽ സാർവത്രിക മാനുഷിക മൂല്യങ്ങളെ അടിസ്ഥാനമാക്കി നടത്തിയ ഫാക്കൽറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാം സമാപിച്ചു. മാറുന്ന കാലഘട്ടത്തിൽ മൂല്യ വിദ്യാഭ്യാസത്തിന്റെ അന്തർലീനമായ ആവശ്യകതയും പ്രാധാന്യവും വിദ്യാർത്ഥികളിലേക്ക് എത്തിക്കാൻ അദ്ധ്യാപകരെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രോഗ്രാമിൽ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി എൺപതിൽ പരം അദ്ധ്യാപകർ പങ്കെടുത്തു. എട്ട് ദിവസം നീണ്ടുനിന്ന പരിപാടിയിൽ ജയപ്രകാശ്, ഡോ. എൻ.സുനിൽ കുമാർ, ദീപേഷ്, ഡോ. ദീപ.ജി.നായർ തുടങ്ങിയവർ ക്ലാസ് നയിച്ചു. ടി.കെ.എം എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ആർ.സജീബ്, വൈസ് പ്രിൻസിപ്പൽ ഡോ. കെ.എ.ഷാഫി, ഡോ.ബിജുന കുഞ്ഞ്, ഡോ. എസ്.എം.അൻസാർ, ഡോ. ഒ.മുഹമ്മദ് മൻസൂർ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |