കൊല്ലം: ജില്ലയിലെ നാല് പഞ്ചായത്ത് വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വൻ തിരിച്ചടി. എൽ.ഡി.എഫിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകൾ യു.ഡി.എഫ് പിടിച്ചെടുത്തു. ഇതോടെ തൊടിയൂരിലും പൂയപ്പള്ളിയിലും പഞ്ചായത്ത് ഭരണം യു.ഡി.എഫിന് ലഭിക്കുന്ന സാഹചര്യവും രൂപപ്പെട്ടു.
തൊടിയൂർ ഗ്രാമപഞ്ചായത്ത് പുലിയൂർ വഞ്ചി, പൂയപ്പള്ളി പഞ്ചായത്ത് കാഞ്ഞിരംപാറ അഞ്ചാം വാർഡ്, ശൂരനാട് തെക്ക് പതിമൂന്നാം വാർഡ് എന്നിവയാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. കരവാളൂർ ഗ്രാമപഞ്ചായത്തിലെ ടൗൺ വാർഡ് മാത്രമാണ് എൽ.ഡി.എഫിന് നിലനിറുത്താനായത്.
തൊടിയൂർ പഞ്ചായത്ത് പുലിയൂർ വഞ്ചി വെസ്റ്റ്
നജീബ് മണ്ണേൽ ( യു.ഡി.എഫ്)- 657
അബ്ദുൾ ജബ്ബാർ (എൽ.ഡി.എഫ്) - 627
നാസറുദ്ദീൻ (എസ്.ഡി.പി.ഐ) -232
മണി.കെ.സി (ബി.ജെ.പി) -7
ശൂരനാട് തെക്ക് കുമരംചിറ
അജ്മൽ ഖാൻ (യു.ഡി.എഫ്)-504
കെ. സലിം (എൽ.ഡി.എഫ്)- 337
സോമചന്ദ്രൻപിള്ള (ബി.ജെ.പി) -191
കരവാളൂർ കരവാളൂർ ടൗൺ
അനൂപ്. പി ഉമ്മൻ (എൽ.ഡി.എഫ്)-406
മായാദേവി .ബി (യു.ഡി.എഫ് )-235
അശോക് കുമാർ (ബി.ജെ.പി)- 194
പൂയപ്പള്ളി കാഞ്ഞിരംപാറ
ബിന്ദു(യു.ഡി.എഫ്)- 380
ലേഖ.എസ്(എൽ.ഡി.എഫ്- 358
മോനിഷ രഞ്ജിത്ത്, (ബി.ജെ.പി) -95
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |