കൊല്ലം: പൂയപ്പള്ളിയിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കോടതിയുടെ കുറ്റപത്രം തയ്യാറാക്കുന്നതിന് മുന്നോടിയായുള്ള പ്രോസിക്യൂഷന്റെ പ്രാരംഭവാദം ഈ മാസം 21ന് ആരംഭിക്കും.
പ്രാരംഭവാദത്തിന് ശേഷം കോടതി കുറ്റപത്രം പ്രതികളെ വായിച്ചുകേൾപ്പിക്കും. ഇതേക്കുറിച്ചുള്ള പ്രതികളുടെ വിശദീകരണം കേട്ട ശേഷം വിചാരണയ്ക്കുള്ള തീയതി നിശ്ചയിക്കും. കഴിഞ്ഞ നവംബർ 27ന് വൈകിട്ട് 4.30നാണ് സഹോദരനൊപ്പം ട്യൂഷന് പോവുകയായിരുന്ന ആറുവയസുകാരിയെ കാറിലെത്തിയ മൂന്നംഗ കുടുംബം തട്ടിക്കൊണ്ടുപോയത്.
കേസിലെ ഒന്നും രണ്ടും പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാലയത്തിൽ പത്മകുമാറും ഭാര്യ അനിതയും ഇപ്പോഴും റിമാൻഡിലാണ്. കേസിലെ മൂന്നാം പ്രതിയായ ഇവരുടെ മകൾ അനുപമയ്ക്ക് പഠനത്തിനായി ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |