പുത്തൂർ:റീബിൽഡ് വയനാട് ക്യാമ്പയിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ നിർമ്മിച്ച് നൽകുന്ന വീടുകളുടെ ധനശേഖരണാർത്ഥം ഡി.വൈ.എഫ്.ഐ പവിത്രേശ്വരം മേഖലാ കമ്മിറ്റി പൊരീയ്ക്കൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റ് സമാപിച്ചു. 28 ടീമുകൾ പങ്കെടുത്തു. സെവൻ സ്റ്റാർ കൊല്ലം വിജയികളായി. ചർച്ചിൽ ബ്രദേഴ്സ് കൈതക്കോട് രണ്ടാം സ്ഥാനം നേടി. ഫുട്ബാൾ ടൂർണമെന്റിൽ നിന്നുള്ള വരുമാനം 11188 രൂപ റീബിൽഡ് വയനാട് ക്യാമ്പയിനിലേക്ക് കൈമാറി. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.ആർ.അരുൺ ബാബുവിന് മേഖലാ സെക്രട്ടറി യു.ആർ. രെജു കൈമാറി. മേഖലാ പ്രസിഡന്റ് സി.രാഹുൽ അദ്ധ്യക്ഷനായി. സി.പി.എം ഏരിയ കമ്മിറ്റി അംഗം എസ്.ആർ. ഗോപകുമാർ സമ്മാനദാനം നിർവഹിച്ചു. അമീഷ് ബാബു, ആര്യ എം.ദേവ്, അഷിത, മഹാദേവൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |