ഓച്ചിറ: പുതിയതായി സ്റ്റോപ്പ് അനുവദിച്ച കൊല്ലം, എറണാകുളം മെമു ട്രെയിന് ഓച്ചിറ റെയിൽവേ സ്റ്റേഷനിൽ വമ്പിച്ച വരവേൽപ്പ് നൽകി. ഓച്ചിറ ഗ്രാമപഞ്ചായത്തിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിലാണ് വരവേൽപ്പ് നൽകിയത്. ഓച്ചിറ റെയിൽവേ സ്റ്റേഷനിൽ പുതിയ മെമുവിന് സ്റ്റോപ്പ് അനുവദിച്ചിരുന്നില്ല. ഗ്രാമപഞ്ചായത്ത് അടിയന്തര യോഗം ചേർന്ന് കെ.സി വേണുഗോപാൽ എം പി യ്ക്ക് റെയിൽവേക്കും പരാതി നൽകിയിരുന്നു. സ്റ്റോപ്പ് അനുവദിക്കുമെന്ന് എം.പി ഉറപ്പ് നൽകിയിരുന്നു. വിവിധ സംഘടനകളും ഈ ആവശ്യമുന്നയിച്ച് പരാതി നൽകിയിരുന്നു. സ്റ്റോപ്പ് അനുവദിച്ച വിവരം എം.പി പഞ്ചായത്തിനെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്തിന് നേതൃത്വത്തിൽ വാദ്യമേളങ്ങളെ അകമ്പടിയോടെ മെമു ട്രെയിന് വരവേൽപ്പ് നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി, വൈസ് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, സുൽഫിയ ഷെറിൻ, ഗീതാ കുമാരി, ഗീതാ രാജു, ഇന്ദുലേഖ രാജേഷ്, സെവന്തികുമാരി, അഡ്വ. അനിൽകുമാർ, അയ്യാണിക്കൽ മജീദ്, ശിഹാബ് യൂസഫ് തുടങ്ങിയവർ വരവേൽപ്പിന് നേതൃത്വം നൽകി. ദാറുൽ ഉലും മദ്രസയുടെ നേതൃത്വത്തിൽ മധുരം വിതരണം ചെയ്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |