കരുനാഗപ്പള്ളി: അഖിലേന്ത്യ സഹകരണ വാരഘോഷത്തോടനുബന്ധിച്ച് കരുനാഗപ്പള്ളി സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കോളേജ് തലങ്ങളിലെ വിദ്യാർത്ഥികൾക്കായി പ്രസംഗ പ്രബന്ധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സ്കൂൾ തലത്തിൽ ഹൈസ്കൂൾ വരെയുള്ള വിദ്യാത്ഥികളും പ്ലസ്ടു കോളേജ് വിദ്യാത്ഥികൾക്കുമാണ് മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുള്ളത്. താലൂക്ക് തല മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. താലൂക്ക്തല മത്സരങ്ങൾ 15ന് രാവിലെ 10 മുതൽ കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സഹകരണ അസിസ്റ്റന്റ് രജിസ്ട്രാറിന്റെ ( ജനറൽ) ഓഫീസിൽ വെച്ച് നടത്തുന്നതാണ്. പ്രസംഗത്തിന് 10 മിനിട്ടും പ്രബന്ധ മത്സരത്തിന് 1 മണിക്കൂറുമാണ് സമയം . പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ ബന്ധപ്പെട്ട സ്ഥാപന മേധാവിയുടെ സാക്ഷ്യപ്പെടുത്തലോടു കൂടി 11 ന് വൈകിട്ട് 5 മണിക്ക് മുമ്പായി കരുനാഗപ്പള്ളി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാറിന്റെ ഓഫീസിൽ അപേക്ഷ നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |