കൊല്ലം: റേഷൻ വ്യാപാരികളുടെ വേതന കുടിശ്ശിക അടിയന്തരമായി നൽകണമെന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി)സംസ്ഥാന എക്സിക്യുട്ടീവ് ആവശ്യപ്പെട്ടു. നിലവിൽ രണ്ടുമാസത്തെ പ്രതിമാസ കമ്മിഷൻ കുടിശ്ശികയാണ്. കമ്മിഷൻ വേതനത്തിൽ നിന്നാണ് കട വാടക, വൈദ്യുതി ചാർജ്, സെയിൽസ് മാൻമാരുടെ ശമ്പളം എന്നിവ നൽകേണ്ടത്.
തുടർച്ചയായി കമ്മിഷൻ വൈകുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
മൂന്നുവർഷമായി റേഷൻ വ്യാപാരികൾക്ക് നൽകിവന്നിരുന്ന ഓണം അലവൻസ് 1000 രൂപ ഇത്തവണ ലഭിച്ചുമില്ല.
ധനകാര്യ വകുപ്പ് നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്. ഇത് തിരുത്തണമെന്നും കമ്മിഷൻ അടിയന്തരമായി അനുവദിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് ജെ.ഉദയഭാനു, ജനറൽ സെക്രട്ടറി പി.ജി.പ്രിയൻകുമാർ എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |