കൊല്ലം: കേരള ചുമട്ട് തൊഴിലാളി നിയമ ഭേദഗതിയിലൂടെ പരമ്പരാഗത ചുമട്ടുതൊഴിലാളികളെ തൊഴിൽ രഹിത രാക്കുന്ന സർക്കാർ നീക്കത്തിനെതിരെ തൊഴിലാളികളുടെ ശക്തമായ സമരം ഉണ്ടാകുമെന്ന് ചുമട്ടുതൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് എ.കെ.ഹഫീസ് പറഞ്ഞു. എൻ.എഫ്.എസ്.എ വാതിൽപ്പടി വിതരണവും ബിവറേജസ് കോർപ്പ റേഷനിലെ തൊഴിൽ പ്രതിസന്ധിയും അടിയന്തരമായി ചർച്ച ചെയ്ത് പരിഹരി ക്കണമെന്ന് കൺവൻഷൻ ആവശ്യപ്പെട്ടു.
21ന് എറണാകുളം ടൗൺഹാളിൽ നടക്കുന്ന ചുമട്ട് തൊഴിലാളി തൊഴിൽസംരക്ഷണ സമര പ്രഖ്യാപന കൺവെൻഷനിൽ ജില്ലയിൽ നിന്ന് 150 പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതിന് കോൺഗ്രസ് ഭവനിൽ ചേർന്ന കൺവെൻ ഷൻ തീരുമാനിച്ചു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എസ്.നാസറുദ്ദീൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി കോതേത്ത് ഭാസുരൻ സ്വാഗതം പറഞ്ഞു. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് എച്ച്.അബ്ദുൾ റഹുമാൻ, വടക്കേവിള ശശി, അൻസർ അസീസ്, ബി.ശങ്കരനാരായണപിള്ള , കെ.എം.റഷീദ്, പനയം സജീവ്, എം.നൗഷാദ്, കുണ്ടറ ശ്രീനിവാസൻ, ആർ.രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |