കരുനാഗപ്പള്ളി: ജോൺ എഫ് കെന്നഡി സ്കൂളിലെ കലോത്സവത്തോടനുബന്ധിച്ച് കലയും രുചിയും എന്ന പേരിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യു.പി വിഭാഗം ക്ലാസുകളിലെ കുട്ടികളാണ് കലോത്സവത്തിനോടനുബന്ധിച്ച് ഫുഡ് ഫെസ്റ്റ് ഒരുക്കിയത്. ഫാസ്റ്റ് ഫുഡ് സംസ്കാരത്തിനെതിരെ നാടൻ പലഹാരങ്ങൾ എന്ന സന്ദേശം നൽകികൊണ്ട് കപ്പപ്പുട്ട്, അവിൽ പായസം, അവൽഉണ്ട, കിണ്ണത്തപ്പം, റവ കേസരി, കപ്പ പുഴുക്ക്, ഉണ്ണിയപ്പം, മുട്ട ബ്രെഡ്, കപ്പ് കേക്ക്,ഓട്സ് പായസം, ഓട്ടട എന്നിവ കുട്ടികൾ തയ്യാറാക്കിക്കൊണ്ട് വന്നു. പി.ടി.എ പ്രസിഡന്റ് താഹിർ മുഹമ്മദ് അദ്ധ്യക്ഷനായി. സ്കൂൾ മാനേജർ മായാ ശ്രീകുമാർ ഫുഡ് ഫെസ്റ്റും കലോത്സവവും ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം.എസ്.ഷിബു ഹെഡ്മാസ്റ്റർ മുർഷിദ് ചിങ്ങോലിൽ അഡ്മിനിസ്ട്രേറ്റർ ഗംഗാറാം കണ്ണമ്പള്ളിൽ, മീര സിറിൾ, സുധീർ ഗുരുകുലം, സയൻസ് ക്ലബ്ബ് കൺവീനർ പ്രവീണ, ശ്രീരാഗ് പതാരം, സജിത് പുളിമൂട്ടിൽ , പ്രിയ,ജയിസ്, ലക്ഷ്മി, ശ്രുതി,അശ്വതി,ആശാറാണി, ഷിഹാസ് ഇബ്രാഹിം, ഗോകുൽ ചന്ദ്രൻ, കുര്യൻ എ വൈദ്യൻ, ശ്യാം കുമാർ അക്ഷയ് ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |