കുണ്ടറ: പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊറ്റങ്കര സ്വദേശിയായ 42കാരനാണ് പിടിയിലായത്. ഒരുമാസം മുമ്പ് കുളിമുറിയിൽ ഒളിഞ്ഞുനോക്കി. പിന്നീട് ബലം പ്രയോഗിച്ച് ചുംബിക്കാൻ ശ്രമിച്ചു. ഒരാഴ്ച മുമ്പ് കടന്നുപിടിക്കാൻ ശ്രമിച്ചു. തടഞ്ഞപ്പോൾ മാർദ്ദിച്ചു. കഴിഞ്ഞ 11ന് നഗ്നതാപ്രദർശനം നടത്തി എന്നിങ്ങനെയാണ് പതിനേഴുകാരിയും മാതാവും കുണ്ടറ സ്റ്റേഷനിൽ നൽകിയ പരാതി. കുണ്ടറ എസ്.എച്ച്.ഒ വി.അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പി.കെ.പ്രദീപ്, ശ്യാമ കുമാരി, എ.എസ്.ഐ അനിൽകുമാർ, സി.പി.ഒ സജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |