പുത്തൂർ: ആർദ്രം സൗഹൃദ വേദി കുന്നത്തൂരിന്റെ ആഭിമുഖ്യത്തിൽ പുത്തൂർ വ്യാപാരഭവനിൽ വച്ച് സാംസ്കാരിക സംഗമം പുരസ്കാര വിതരണം വയലാർ - കാവ്യകലയിലെ ഗാന ലാവണ്യം എന്ന വിഷയത്തെക്കുറിച്ചുള്ള ചർച്ച ,കവിയരങ്ങ് ,വയലാർ ഗാനമഞ്ജരി എന്നിവ നടന്നു. ആർദ്രം സെക്രട്ടറി വിനോദ് ഐവർകാല സ്വാഗതവും പ്രസിഡന്റ് പി.ജി.മോഹനൻ അദ്ധ്യക്ഷനുമായ സാംസ്കാരിക സംഗമവും പുരസ്കാര വിതരണവും കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിനിമാസംവിധായകൻ രഞ്ജിലാൽ ദാമോദരൻ മുഖ്യാതിഥിയായി. ബി.പ്രദീപ്കുമാർ ആറ്റുവാശ്ശേരി മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരി സരോജാക്ഷൻപിള്ള അനുമോദന പ്രഭാഷണം നടത്തി. ചർച്ചയിൽ ഡോ.എസ്.മുരളീധരൻ നായർ മോഡറേറ്ററായി. എബി പാപ്പച്ചൻ ,സുരേന്ദ്രൻ നായർ ,അരുണഗിരി ,അഡ്വ.ആർ. രാമചന്ദ്രൻ, അനിൽ നെടുമൺകാവ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |