കൊല്ലം: യംഗ് മൈൻഡ്‌സ് ഇന്റർ നാഷണൽ റീജിയൺ ഒന്ന് ഡിസ്ട്രിക്ട് നാലിൽ കുണ്ടറ ക്ലബ്ബിന്റെ ഉദ്ഘാടനം പള്ളിമുക്ക് മേലതിൽ ഓഡിറ്റോറിയത്തിൽ ട്രാക്കോ കേബിൾസ് ലിമിറ്റഡ് ചെയർമാൻ വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവർണർ ശാന്താലയം സുരേഷ് അദ്ധ്യക്ഷനായി. പുതിയ അംഗത്വ വിതരണം റീജിയണൽ ചെയർമാൻ കെ. സുരേഷ് കുമാറും ഭാരവാഹികളുടെ സ്ഥാനരോഹണം ഇന്റർ നാഷണൽ പ്രോജക്ട് മാനേജർ ജോൺസൺ കെ.സഖറിയായും പ്രോജക്ട് ഉദ്ഘാടനം ഇന്റർ നാഷണൽ കൗൺസിൽ മെമ്പർ എൻ. സതീഷ് കുമാറും നിർവഹിച്ചു. ഏലാമുഖത്ത് ഹരീഷ് സുവനീർ പ്രകാശനം ചെയ്തു. നിർദ്ധന രോഗികൾക്കുള്ള ചികിത്സാ സഹായങ്ങൾ ടി. ജയൻ വിതരണം ചെയ്തു. ജോർജ് ജോസി, ജോസ് മത്തായി, രാജേഷ് രാമകൃഷ്ണൻ, സി. സുരേഷ് കുമാർ, ടി. ടൈറ്റസ്, തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ജിബിൻ ബെനഡിക്ട് (പ്രസിഡന്റ് ), വരുൺ ജോർജ്, ബി. ഓമനക്കുട്ടൻ പിള്ള, ഡോ. മുരളി മോഹൻ (വൈസ് പ്രസിഡന്റുമാർ), എം. ഡാനിയൽ കുട്ടി (സെക്രട്ടറി), റെനി ഡാനിയേൽ, റെജി തങ്കച്ചൻ (ജോയിന്റ് സെക്രട്ടറിമാർ), റിനു ഡാനിയൽ (ട്രഷറർ), ബേബി തോമസ് മൂലയിൽ (ചീഫ് അഡ്വൈസർ), രാധാകൃഷ്ണൻ നായർ (സുവനീർ എഡിറ്റർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |