ഓച്ചിറ: പട്ടികജാതി പട്ടികവർഗ്ഗ സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണം-24ന്റെ ഭാഗമായി കേരള സർക്കാർ ആയുഷ് വകുപ്പ്, പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വികസന വകുപ്പുകൾ, ദേശീയ ആയുഷ് ദൗത്യം കേരളം, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത്,ഓച്ചിറ സർക്കാർ ഹോമിയോ ഡിസ്പെൻസറി എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഓച്ചിറ പ്രീമെട്രിക് ഹോസ്റ്റലിൽ
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഗീതാ കുമാരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി അദ്ധ്യക്ഷയായി. ഓച്ചിറ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.രാജീവ് സ്വാഗതം പറഞ്ഞു. ഓച്ചിറ ഗവ.ഹോമിയോ ഡിസ്പെൻസറി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.കെ. ബി.സുബിമോൾ പദ്ധതി വിശദീകരണം നടത്തി. ഓച്ചിറ ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുൽഫിയ ഷെറിൻ, ഓച്ചിറ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.ഡി.പത്മകുമാർ എന്നിവർ സംസാരിച്ചു. ഓച്ചിറ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ഡി. മഞ്ജു നന്ദി പറഞ്ഞു. സൗജന്യ യോഗ പരിശീലനം, നേത്ര പരിശോധന, ക്വാളിറ്റി കെയർ ഡയഗ്നോസ്റ്റിക് സർവീസസ് ലബോറട്ടറിയുടെ ആഭിമുഖ്യത്തിൽ രക്ത പരിശോധന എന്നിവ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |