കൊല്ലം: മുതിർന്ന പൗരൻമാർക്ക് ലഭിച്ചിരുന്ന റെയിൽവേ യാത്രക്കൂലിയിളവ് അടിയന്തരമായി പുന:സ്ഥാപിക്കണമെന്നും മുതിർന്നവർക്കുള്ള ആരോഗ്യ ചികിത്സ പദ്ധതികളെ ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കണമെന്നും കേരള വാണിജ്യ നികുതി പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ പ്രവർത്തക സമ്മേളനം ആവശൃപ്പെട്ടു. ജി.എസ്.ടി ജോയിന്റ് കമ്മിഷണർ ജി.എസ്. ആശാലത കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഡി. ജോൺ തരകൻ, ജനറൽ സെക്രട്ടറി സി.എൻ. വിശ്വമോഹനൻ നായർ, വർക്കിംഗ് പ്രസിഡന്റ് തറയിൽകടവ് ശശി, അഡ്വ. വേണു ജെ.പിള്ള, കെ.എസ്.എസ്.പി.എ.ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ, ജി. വിജയൻ ഉണ്ണിത്താൻ, ജയമോഹൻ പിള്ള, കെ. ജോൺസൺ, കെ.സുദർശനൻ, ടി പി. മുഹമ്മദ് ഹനീഫ, ടി പ്രസാദ്, എൻ. ബാലകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |