കുളത്തൂപ്പുഴ: പുലർച്ചെ റബ്ബർ മരങ്ങൾ ടാപ്പ് ചെയ്യുന്നതിനിടെ മലയണ്ണാന്റെ കടിയേറ്റ് ഗൃഹനാഥന് പരിക്ക്. ചോഴിയക്കോട് മിൽപ്പാലം സലിം മനസിൽ അബ്ദുൽ സലാമിനാണ് കടിയേറ്റത്. ശംഖിലി സെക്ഷൻ വനപാലകരുടെ നേതൃത്വത്തിൽ കൂടൊരുക്കി മലയണ്ണാനെ പിടികൂടി.
കൈക്കും കാലിനും മുതുകിലും കടിയേറ്റ അബ്ദുൽ സലാം പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നു മാസത്തിനുള്ളിൽ പ്രദേശത്തെ മൂന്നു പേരെയാണ് അണ്ണാൻ ആക്രമിച്ചത്. അക്രമകാരിയായ മലയണ്ണാനെ എത്രയും വേഗം പ്രദേശത്തു നിന്നു മാറ്റണമെന്ന് കുളത്തൂപ്പുഴ റേഞ്ച് ഓഫീസർ അരുൺ രാജേന്ദ്രനെ പഞ്ചായത്തംഗം ഷീല സത്യൻ വിളിച്ചു പറഞ്ഞതനുസരിച്ച് കുളത്തൂപ്പുഴ റേഞ്ച് ഓഫീസർ അരുൺ രാജേന്ദ്രന്റെ നേതൃത്വത്തിൽ ശംഖിലി സെക്ഷൻ വനപാലകരായ കുളത്തുപ്പുഴ റേഞ്ച് ഫോറസ്റ്റ് ഓഫീസർ അരുൺ രാജേന്ദ്രൻ, പാലോട് റേഞ്ച് ഓഫീസർ സുധീഷ് കുമാർ, എസ്.എഫ്.ഒ അജിത്ത് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസറും വന സംരക്ഷണസമിതി സെക്രട്ടറിയുമായ അശ്വതി, അമൽ കൃഷ്ണ, മണിരാജൻ, സജീവ്, ശശാങ്കൻ, പാലോട് ആർ.ആർ.ടി അംഗങ്ങളായ പ്രദീപ് കുമാർ, വിനോദ്, മനേഷ്, അഭിമന്യു, ജയപ്രകാശ്, സന്തീപൻ, എസ്.എഫ്.ഒ അരുൺ എന്നിവർ ചേർന്ന് ഏറെ നേരത്തെ ശ്രമത്തിനോടുവിൽ അണ്ണാനെ പിടികൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |