പോരുവഴി: ജില്ലാ പഞ്ചായത്തിന്റെ ഒരു കോടി ചെലവഴിച്ച് ഭരണിക്കാവിൽ നിർമ്മിക്കുന്ന ഡോ. ബി.ആർ. അംബദ്കർ സാംസ്കാരിക പഠനകേന്ദ്രത്തിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപൻ നിർവഹിച്ചു. ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. ഗീത, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ. സനിൽ കുമാർ, ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് ഗുരുകുലം രാഗേഷ്, സ്ഥിരം സമിതി അദ്ധ്യക്ഷ കെ. പ്രസന്നകുമാരി, അനിൽ തുമ്പോടൻ, കുറ്റിയിൽ നിസാം തുടങ്ങിയവർ പങ്കെടുത്തു. 1992 ൽ 35 ലക്ഷം രൂപ ചെലവഴിച്ച് ഇവിടെ നിർമ്മിച്ച ബി.ആർ. അംബദ്കർ സ്മാരക സാംസ്കാരിക നിലയം ഒരു ദിവസം പോലും ഉപയോഗിക്കാതെ 32 വർഷത്തോളം നശിച്ചു കിടക്കുകയായിരുന്നു. ഇത് പൊളിച്ചു മാറ്റിയാണ് സാംസ്കാരിക പഠനകേന്ദ്രം ആരംഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |