കൊല്ലം: ജില്ലാ ശിശുക്ഷേമ സമിതിയും സോൾസ് ഒഫ് കൊല്ലം റണ്ണേഴ്സ് ക്ളബും ചേർന്ന് ശിശുദിനാഘോഷ വാരാചരണത്തിന്റെ ഭാഗമായി ഇന്ന് കിഡ്സ് റൺ-2024 സംഘടിപ്പിക്കും. രാവിലെ 6.30ന് ആശ്രാമം നീലാംബരി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ കളക്ടർ എൻ.ദേവിദാസ് ഫ്ളാഗ് ഓഫ് ചെയ്യും. കമ്മിഷണർ ചൈത്ര തെരേസ ജോൺ മുഖ്യാതിഥിയാകും. ടൗൺ പരിധിയിലെ എൽ.പി, യു.പി സ്കൂളുകളിലെ 13 വയസുവരെയുള്ള കുട്ടികളാണ് മൂന്ന് കാറ്റഗറികളിലായുള്ള ഓട്ടത്തിൽ പങ്കെടുക്കുക. 6 വയസ് വരെയുള്ള കുട്ടികൾക്ക് ഗസ്റ്റ് ഹൗസ് റോഡ് ഉൾപ്പെടുന്ന ഒരു കിലോമീറ്റർ ദൂരത്തിലും 7 വയസ് മുതൽ 13 വരെയുള്ളവർക്ക് ആശ്രാമം മൈതാനത്തിന് ചുറ്റുമുള്ള റോഡിൽ രണ്ട് കിലോമീറ്റർ ദൂരത്തിലുമാണ് ഓട്ടം നടത്തുക. 600 കുട്ടികൾ രജിസ്റ്റർ ചെയ്തു. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക് സമ്മാനവും മറ്റുള്ളവർക്ക് മെഡലും സർട്ടിഫിക്കറ്റും നൽകും. പത്രസമ്മേളനത്തിൽ ശിശുക്ഷേമസമിതി പ്രസിഡന്റ് അഡ്വ. ഷൈൻദേവ്, സോൾസ് ഒഫ് കൊല്ലം പ്രസിഡന്റ് പി.കെ.പ്രവീൺ, വിജയരാജ്, രാജു രാഘവൻ, ഷാജഹാൻ ഫിറോസ്, അരുൺകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |