കൊല്ലം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ ഡിസംബർ 10ന് കളക്ടർ എൻ.ദേവിദാസ് പ്രാദേശിക അവധി പ്രഖ്യാപിച്ചു. വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്തിലെ നടുവിലക്കര, കുന്നത്തൂരിലെ തെറ്റിമുറി, ഏരൂരിലെ ആലഞ്ചേരി, തേവലക്കരയിലെ കോയിവില സൗത്ത്, പാലയ്ക്കൽ നോർത്ത്, ചടയമംഗലത്തെ പൂങ്കോട് വാർഡുകളിലാണ് ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രദേശത്തെ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സ്റ്റാട്ട്യൂട്ടറി, പൊതുമേഖലാ സ്ഥാപനങ്ങൾക്ക് എന്നിവയ്ക്ക് അവധി ബാധകം. പോളിംഗ് സ്റ്റേഷനുകളായ വെസ്റ്റ് കല്ലട എച്ച്.എസ്.എസ്, ഐവർകാല ഗണപതിയാമുകൾ ഗവ. എൽ.പി.എസ്, ഏരൂർ ഗവ. എൽ.പി.എസ്, കോയിവിള സെന്റ് ആന്റണീസ് എച്ച്.എസ്.എസ്, പാലക്കൽ മുസ്ലിം എൽ.പി.എസ്, പൂങ്കോട് പാട്ടുപുരയ്ക്കൽ എസ്.വി.എൽ.പി.എസ്, ചടയമംഗലം കൃഷിഭവൻ എന്നിവിടങ്ങളിൽ ഡിസംബർ 9, 10 തീയതികളിലും അവധിയായിരിക്കും. തിരഞ്ഞെടുപ്പ് സംബന്ധമായ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഓഫീസുകൾക്കും ഉദ്യോഗസ്ഥർക്കും അവധി ബാധകമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |