കരുനാഗപ്പള്ളി: നഗരസഭാ ചെയർമാൻ പടിപ്പുര ലത്തീഫിനെ കരുനാഗപ്പള്ളി വ്യാപാര ഭവനിൽ മർച്ചെന്റ്സ് അസോസിയേഷൻ സ്വീകരണം നൽകി. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സുധീർ ചോയിസ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി രഞ്ജീവ് ശേഖർ സ്വാഗതം പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ.ജെ. മേനോൻ, കാട്ടൂർ ബഷീർ, അനീസ് ചക്കാലയിൽ എന്നിവർ സംസാരിച്ചു. ശ്രീജിത്ത് ദേവ്, അഫ്സൽ, രാജീവ് ഈസ്റ്റ് ഇന്ത്യ, വി.ആർ. ഹരികൃഷ്ണൻ, മുനീർ വേലിയിൽ, സജി സോഡിയാക്ക്, സഫീർഖാൻ, ശ്രീജ, രാജി, അനസ് സൈദ്, പ്രശാന്ത്, മുഹമ്മദ് ഫൈസി തുടങ്ങിയവർ പങ്കെടുത്തു. അർഹരായ വഴിയോര കച്ചവടക്കാർക്ക് ലൈസൻസ് നൽകി. അനുയോജ്യമായ സ്ഥലത്ത് പുനരധിവസിപ്പിച്ച് സഞ്ചാര പാത സുഗമമാക്കണമെന്ന് താലൂക്ക് മർച്ചന്റ്സ് അസോസിയേഷൻ ചെയർമാനോട് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |