കൊല്ലം: വാഹനം തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ ജോനകപ്പുറത്ത് പ്രദേശവാസിയായ ഷിബുവിന് വെട്ടേറ്റു. സംഭവത്തിൽ അൽത്താഫെന്ന യുവാവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
ഇന്നലെ വൈകിട്ട് നാലരയോടെ ജോനകപ്പുറം തീരദേശ റോഡിലായിരുന്നു സംഭവം. സുഹൃത്തിനൊപ്പം അൽത്താഫ് സഞ്ചരിച്ചിരുന്ന കാർ ജോനകപ്പുറത്ത് റോഡരികിലെ മീൻതട്ടിൽ തട്ടി. ഇതോടെ മീൻതട്ടുകാരും അൽത്താഫും തമ്മിൽ തർക്കമുണ്ടായെങ്കിലും പിരിഞ്ഞുപോയി. അല്പനേരം കഴിഞ്ഞ് അൽത്താഫ് ബുള്ളറ്റിൽ വീണ്ടും സ്ഥലത്തെത്തി മീൻ തട്ടുകാരുമായി തർക്കമുണ്ടാക്കി. പിടിച്ചുമാറ്റാൻ എത്തിയതായിരുന്നു തൊട്ടടുത്തുള്ള മീൻതട്ടിലെ തൊഴിലാളിയായ ഷിബു. തർക്കത്തിനിടെ അൽത്താഫ് മീൻ വെട്ടുന്ന കത്തിയെടുത്ത് ഷിബുവിന്റെ കഴുത്തിൽ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അൽത്താഫിനെ ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |