കൊല്ലം: ഭിന്നശേഷി നിയമനത്തിന്റെ പേരിൽ തടഞ്ഞുവച്ചിരിക്കുന്ന അദ്ധ്യാപക നിയമനങ്ങൾ ഉടൻ അംഗീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു. കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ ആരംഭിച്ച രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി.എസ്.മനോജ്, ജില്ലാ സെക്രട്ടറി എസ്.ശ്രീഹരി, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ സി.സാജൻ, പ്രിൻസി റീന തോമസ്, ബിനോയ് കൽപകം, ജില്ലാ ട്രഷറർ ബിജുമോൻ, ടി.നിതീഷ്, വരുൺലാൽ, ഒ.ജയകൃഷ്ണൻ, അൻവർ ഇസ്മായിൽ, അൻസറുദ്ദീൻ, ഹരിലാൽ, സി.ഐ.ഷിജു, ജ്യോത്സിനിക, ജോൺസൺ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |