പുത്തുർ: കെ.പി.സി.സി യുടെ ആഹ്വാനപ്രകാരം കുളക്കട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂവറ്റൂർ ജംഗ്ഷനിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. എക്സലോജിക് മാസപ്പടി കേസിൽ വീണാവിജയൻ പ്രതിചേർക്കപ്പെട്ടതോടെയാണ് പ്രതിഷേധം. മണ്ഡലം പ്രസിഡന്റ് കെ.വി.ആനിൽ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി പാത്തല രാഘവൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സജയ് തങ്കച്ചൻ, കലയപുരം ശിവൻ പിള്ള, രാഹുൽ പെരുംകുളം, ബി.സുരേന്ദ്രൻ നായർ, ഉണ്ണി പെരുംകുളം,സുശീല സാദാനന്ദൻ, വിഷ്ണു കുളക്കട, എ. കൃഷ്ണകുമാർ, അനുകുമാർ ,ചന്ദ്രമോഹനൻ പിള്ള, ജെ. കെ.ബിനു, മോഹൻലാൽ, ഒ.വർഗീസ്,സജീവ് കുമാർ, ജെ. കെ.ബിനു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |