കൊല്ലം: ഓൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ തട്ടാമല യൂണിറ്റിന്റെ ഐ.ഡി കാർഡ് വിതരണം തട്ടാമല ശാരദ വിലാസിനി വായനശാലയിൽ കൊട്ടിയം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ സുനിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.
മേഖല പ്രസിഡന്റ് ശരത് രാജ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി മുജീബ് ഐവാ സംഘടന അവലോകനം നടത്തി. യൂണിറ്റ് നിരീക്ഷകൻ മുജീബ് കുരുക്കൾ യൂണിറ്റ് അവലോകനം നടത്തി. മേഖല ട്രഷറർ ലിജി ആദർശ് സ്വാശ്രയ സംഘം രൂപീകരണംനിർവഹിച്ചു. സന്തോഷ് തട്ടാമല, ഷിബു, നവാസ് കുണ്ടറ, അശോക് പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. തുടർന്നു യൂണിറ്റിലെ അംഗങ്ങളെ ആദരിച്ചു.
സെക്രട്ടറി ആദർശ് സ്വാഗതവും യൂണിറ്റ് ട്രഷറർ നിഷാന്ത് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |