കൊല്ലം: കെ.എസ്.ആർ.ടി.സിയെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ നേതൃത്വത്തിൽ നടത്തുന്ന അതിജീവന യാത്രയ്ക്ക് കൊല്ലത്ത് നൽകിയ സ്വീകരണം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്ടൻ എം. വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷനായി.
കെ.എസ്.ആർ.ടി.സിയുടെയും ജീവനക്കാരുടെയും നിലനിൽപ്പ് തന്നെ ചോദ്യചിഹ്നത്തിലാക്കിയിരിക്കുകയാണ് എൽ.ഡി.എഫ് സർക്കാരെന്ന് എം.എൽ.എ പറഞ്ഞു. കാലാവധി കഴിഞ്ഞതും ഇൻഷ്വറൻസ് പോലും ഇല്ലാത്തതുമായ ബസുകളിൽ യാത്ര ചെയ്യാനും ജോലി ചെയ്യാനും പൊതുജനത്തിനും ജീവനക്കാർക്കും ഭയമാണ്. രാജ്യത്തെ സേനാ വിഭാഗങ്ങളിൽ ഉള്ളതിനെക്കാളും കൂടുതലാണ് കെ.എസ്.ആർ.ടി.സി യിലെ ജീവനക്കാരുടെ മരണനിരക്കെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സെക്രട്ടറിമാരായ എൻ. വിനീഷ്, ആർ.ജി. ശ്രീകുമാർ, വി.ജി. ജയകുമാരി, പന്തളം അനിൽ, ഡി.സി.സി സെക്രട്ടറി എം.എം. സഞ്ജീവ്, എ. നജീബ്, ഗബ്രിയേൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |