കൊല്ലം: തിരഞ്ഞെടുപ്പുകളിൽ ഈഴവർ, ഈഴവ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ ട്രസ്റ്റിന്റെ കൊല്ലം ആർ.ഡി.സി രൂപീകരണം കൊല്ലം എസ്.എൻ കോളേജ് സെമിനാർ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈഴവർ കൂടുതലുള്ള സ്ഥലങ്ങളിൽ ഈഴവ സ്ഥാനാർത്ഥികളുണ്ടാകണം. ഈഴവ സ്ഥാനാർത്ഥികൾ ഇല്ലാത്തിടത്ത് നമ്മളെ സഹായിക്കുന്നവർക്ക് വോട്ട് ചെയ്യണം. ഈഴവൻ, ഈഴവനാണെന്ന് പറയാനുള്ള തന്റേടം കാട്ടണം. സത്യം പറഞ്ഞതിന്റെ പേരിൽ താൻ ക്രൂശിക്കപ്പെടുകയാണ്. താൻ വർഗീതയത പറഞ്ഞിട്ടില്ല. ലീഗ് കാണിച്ച വിവേചനത്തെക്കുറിച്ച് മാത്രമാണ് പറഞ്ഞത്. അതിന്റെ പേരിൽ തന്നെ വർഗീയവാദിയായി അവർ ചിത്രീകരിച്ചു. ഈഴവൻ ഇന്നും കുഴിയിലാണ്. നമുക്ക് ബിഷപ്പുമാരില്ല. വിശപ്പേയുള്ളു. സമുദായത്തെ തകർക്കാൻ എന്നും കേസുമായി നടക്കുന്നവർ വികസനത്തെ തടസപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എസ്.എൻ ട്രസ്റ്റ് അസി. സെക്രട്ടറി തുഷാർ വെള്ളാപ്പള്ളി സ്വാഗതം പറഞ്ഞു. എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗങ്ങളായ മോഹൻ ശങ്കർ, പി.സുന്ദരൻ, എൻ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ഡോ. ജി.ജയദേവൻ നന്ദി പറഞ്ഞു.
കൊല്ലം ആർ.ഡി.സി
അനൂപ്.എം.ശങ്കർ (ചെയർമാൻ), സി.അനിത ശങ്കർ (കൺവീനർ), കെ.വി.സിബു (ട്രഷറർ), ബി.ബി.ഗോപകുമാർ, ജെ.വിമലകുമാരി, ഉണ്ണിക്കൃഷ്ണൻ, എച്ച്.സുനിൽ, ആർ.രഞ്ജിത്ത്, ബൈജുലാൽ, എസ്.ഭാസി (എക്സിക്യുട്ടീവ്സ്).
ചാത്തന്നൂർ സബ് ആർ.ഡി.സി
കെ.വിജയകുമാർ (ചെയർമാൻ), ബി.ബി.ഗോപകുമാർ(കൺവീനർ), എൻ.രാജു (ട്രഷറർ), സത്യദേവൻ, ഡി.ശശിധരൻ, കെ.ചിതാംഗദൻ, എസ്.സാബു, ഹരിദേവ്, വി.പ്രശാന്ത്, ഡി.സജീവ് (എക്സിക്യുട്ടീവ്സ്).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |