കൊട്ടിയം: ശ്രീനാരായണ പോളിടെക്‌നിക് കോളേജിലെ സെൽഫ് ഫിനാൻസിംഗ്, വർക്കിംഗ് പ്രൊഫഷണൽ കോഴ്‌സുകളിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, കമ്പ്യൂട്ടർ, ഫിസിക്സ‌്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, കെമിസ്ട്രി എന്നീ വിഭാഗങ്ങളിലെ ലക്‌ചറർ തസ്‌തികയിലെ ഒഴിവുകളിലേക്കുള്ള അഭിമുഖം 28ന് രാവിലെ 9.30 മുതൽ കൊല്ലം എസ്.എൻ ട്രസ്റ്റ് ഓഫീസിൽ നടക്കും. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, കമ്പ്യൂട്ടർ വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് അതാത് വിഷയങ്ങളിൽ ഒന്നാം ക്ലാസ് ബി.ടെക് ബിരുദമുള്ളവർക്കും, ഫിസിക്സ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, കെമിസ്ട്രി വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് അതാത് വിഷയങ്ങളിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമുള്ളവർക്കും പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ എ.ഐ.സി.ടി.ഇ മാനദണ്‌ഡപ്രകാരമുള്ള യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 8921283869.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |