കൊട്ടാരക്കര: ദേവസ്വം ബോർഡിന്റെയും സ്വകാര്യ ക്ഷേത്രങ്ങളുടെയും വസ്തുവകകൾ സർക്കാർ വ്യാപകമായി കൈയ്യേറുന്നതായും അവ തിരിച്ചു പിടിക്കുന്നതിനായി ഭക്തജനങ്ങളും സമുദായസംഘടനകളും സരമരംഗത്തിറങ്ങണമെന്നും കെ.പി.എം.എസ് സംസ്ഥാന ട്രഷറർ ജി. സുന്ദരേശൻ ആവശ്യപ്പെട്ടു. കൊട്ടാരക്കര സദാനന്ദം ഹാളിൽ ക്ഷേത്രഭൂമി സംരക്ഷണം സംബന്ധിച്ച് ഹിന്ദു ഐക്യവേദിയും കേരള ക്ഷേത്ര സംരക്ഷണ സമിതിയും ചേർന്ന് സംഘടിപ്പിച്ച ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. ഹരിറാം അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറിമഞ്ഞപ്പാറ സുരേഷ്,ഹിന്ദു ഐക്യവേദി സംസ്ഥാന
സമിതി അംഗം ആർ. ഗോപാലകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി ജി.ശിവപ്രസാദ്, വി.എച്ച്.പി സംഘടനാ സെക്രട്ടറി സുധാകരൻ മാരൂർ, ബ്രഹ്മദാസ് തുടങ്ങിയവർ സംസാരിച്ചു. ഗിരീഷ് പെരുങ്കുളം സ്വാഗതവും രജ്ഞിത് വെട്ടിക്കവല നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |