കൊല്ലം: ആർ.വൈ.എഫ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിക്ടോറിയ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. കൊല്ലം ജില്ലാ ആശുപത്രിയോടും വിക്ടോറിയ ആശുപത്രിയോടും ചേർന്ന കോർപ്പറേഷൻ റോഡ് അടച്ച് പൂട്ടിയതിൽ പ്രതിഷധിച്ചാണ് സമരം. വ്യക്തികളെ സഹായിക്കാനും സ്വകാര്യ പാർക്കിംഗ് സൗകര്യം ഒരുക്കാനുമാണ് പൊതു റോഡ് അടച്ച് ചങ്ങല ഇട്ട് പൂട്ടിയതെന്ന് ആർ.വൈ.എഫ് കൊല്ലം ജില്ലാ സെക്രട്ടറി സുഭാഷ് എസ്.കല്ലട പറഞ്ഞു. ആർ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എഫ്. സ്റ്റാലിൻ, ആർ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ. വൈശാഖ് നവീൻ നീണ്ടകര, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷംനാർ വെട്ടുവിള, തൃദീപ് ആശ്രാമം, മുരുകദാസ്, നാസിമുദ്ദീൻ, സദു പള്ളിത്തോട്ടം, നിജിൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി. തുടർന്ന് പൊലീസും സൂപ്രണ്ടുമായി നടത്തിയ ചർച്ചയിൽ, റോഡ് തുറക്കാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |