പുനലൂർ: തെങ്കാശി- കായംകുളം കെ.എസ്.ആർ.ടി.സി ബസിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 12 കിലോ കഞ്ചാവുമായി രണ്ടുപേരെ പിടികൂടി. യാത്രക്കാരായ പാലക്കാട് മണ്ണാർക്കാട് താലൂക്കിൽ ഒറ്റശ്ശേരി കാഞ്ഞിരപ്പുഴ കളപ്പെട്ടി വീട്ടിൽ മുബഷിർ (25), പൊറ്റശ്ശേരി മുണ്ടക്കുന്ന് ദേശത്തു മുളത്തു വീട്ടിൽ പ്രാചോദ (20) എന്നിവരുടെ പക്കൽ നിന്നാണ് 12.67 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. ആര്യങ്കാവ് എക്‌സൈസ് ചെക്ക് പോസ്റ്റിലെ സർക്കിൾ ഇൻസ്‌പെക്ടർ ജി. ഉദയകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എക്‌സൈസ് ഇൻസ്‌പെക്ടർ പി. ദിലീപ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ആർ. മിനേഷ്യസ്, പ്രിവന്റിവ് ഓഫീസർ ടി. അജികുമാർ, സി.ഇ.ഒമാരായ ജി. ഗോപകുമാർ, ആർ. നിധിൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |